Wednesday 3 June 2015

മഴമോഹം ..



പകയെ ഭക്ഷിച്ച പക്ഷിപോല്‍ സൂര്യന്‍
ചൂടിന്‍ ചിറകുകള്‍ പാകി പ്പടര്‍ന്നിറങ്ങുന്നു ..
വരണ്ട മേഘത്തെ ഇടക്കിടെ നോക്കി
ഇടവപ്പാതിയില്‍ എണ്ണം പിഴക്കുന്നു
ചൂട് കുടിച്ചു വറ്റിച്ച ഇലകള്‍ പൂവുകള്‍ 
കരിഞ്ഞു നില്‍ക്കുന്നു ....
എവിടെയാണ് നീ ..?
വരിക വന്നെന്‍റെ ജനലില്‍ നിന്‍ വിരല്‍
തുടി കൊട്ടി മെല്ലെ വിളിച്ചുണര്‍ത്തുക
മേഘക്കുട പിടിക്കുക
ഉള്ളം കുളിര്‍ത്തു നില്‍ക്കുമെന്‍ വിരല്‍ തലോടുക
പതുക്കെ യെന്‍ കാതില്‍ മധു സ്വരങ്ങളാല്‍
നിറയ്ക്കുക സ്നേഹ മേഘമല്‍ഹാറുകള്‍
പിന്നെ തിമിര്‍ത്തു പെയ്തു നീ
ദ്രുത പദങ്ങളാല്‍ ഉന്മാദക്കുതിപ്പു തേടുക .
തണുത്തുറങ്ങട്ടെ .... രാത്രികള്‍
നിന്നെ പുതച്ചുറങ്ങട്ടെ ...

No comments:

Post a Comment