തേജസ്സ്
................................
ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തര ക്കടലാസ് കയ്യില്‍ കിട്ടിയപ്പോള്‍ തേജസിന്റെ മുഖം ആദ്യത്തെ വേനല്‍ മഴയ്ക്ക് മുമ്പുള്ള ആകാശം പോലെ ആയി .
ആകെ ഇരുണ്ടു ഇപ്പൊ ആര്‍ത്തലച്ചു പെയ്യും എന്ന മട്ടില്‍ .......
ഉത്തരങ്ങളുടെ വിശദീകരണവും കിട്ടാവുന്ന മാര്‍ക്സും പറഞ്ഞു കഴിഞ്ഞു ഞാന്‍ കസേരയില്‍ ഇരുന്നു ...ഉടന്‍ നടക്കാന്‍ പോകുന്ന ബഹളത്തിനു കാതോര്‍ത്ത് .......പഠിപ്പിസ്റ്റുകളും ഒഴപ്പിസ്റ്റ് കളും ഒരു പോലെ ജാഗരൂകരാവുന്ന അസുലഭ മുഹൂര്‍ത്തം ആണത് ....
പരീക്ഷയ്ക്ക് മുമ്പ് ഒരിക്കല്‍ പോലും പുസ്തകം തുറന്നു നോക്കാത്തവനും എല്ലാം നന്നായി പഠിച്ചു തയ്യാറായി എഴുതിയവനും ഒരു പോലെ സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് സുപ്രീം കോടതിയില്‍ അര മാര്‍ക്കിനും ഒരു മാര്‍ക്കിനും വേണ്ടി തെളിവ് സഹിതം ശക്തിയുക്തം വാദിക്കുന്നത് കേട്ടാല്‍ നമ്മള്‍ കോരിത്തരിച്ചു പോവും ......
പിന്നീടുള്ള പത്ത് പതിനഞ്ചു മിനിറ്റ് സ്വന്തം പേപ്പറില്‍ മാര്‍ക്ക് തിരുത്തിക്കിട്ടാനും കൂട്ടിക്കിട്ടാനും ഉള്ള ഒറ്റയാള്‍ യുദ്ധങ്ങളുടെ വെത്യസ്ത രംഗങ്ങള്‍ എന്റെ മുന്നില്‍ അരങ്ങേറി ....
അപ്പോഴെല്ലാം ഞാന്‍ തേജസ്സിനെ ശ്രദ്ധിച്ചു ,,,അവന്‍ അനങ്ങാതെ ഇരിക്കുകയാണ് .
എണ്‍പത് മാര്‍ക്കില്‍ നാലര മാര്‍ക്ക് കരസ്ഥമാക്കിയ ഖാദര്‍ അവന്റെ ഉത്തര കടലാസ് ഉയര്‍ത്തി പ്പിടിച്ചു പ്രത്യക്ഷപ്പെട്ടത് അപ്പോഴായിരുന്നു ......
ടീച്ചര്‍ എല്ലാര്ക്കും മാര്‍ക്ക് അധികം ഇട്ടു കൊടുത്തില്ലേ ..എന്റെ ഒരു പേജ് ടീച്ചര്‍ നോക്കീട്ടെ ഇല്ല ...''...
ഖാദര്‍ അങ്ങനെ പറഞ്ഞപ്പോ ഞാന്‍ ഞെട്ടിയില്ല . എനിക്ക് അവന്‍ പറഞ്ഞ പേജ് നല്ല ഓര്‍മയുണ്ടായിരുന്നു .
അവനറിയാവുന്നത് എല്ലാം എഴുതി വെച്ച് ബാക്കി വന്ന സമയത്ത് അഞ്ചു ചോദ്യം സുന്ദരമായി അവന്‍ അവസാന പേജില്‍ വള്ളിപുള്ളി തെറ്റാതെ പകര്‍ത്തി വെച്ചതായിരുന്നു .
....'' ഖാദറെ...ഇത് ചോദ്യം അല്ലെ മോനെ ...ഉത്തരമല്ലേ എഴുതേണ്ടത് ..?
അയ്നെന്താ ..ഞാന്‍ തെറ്റാതെ എഴ്തീട്ടില്ലേ ....?
ഖാദര്‍ അവന്റെ ലോ പോയിന്റ് മുന്നോട്ടു വെച്ചു ....
ക്ലാസിലെ ഏറ്റവും മുതിര്ന്നവനാണ് ഖാദര്‍ ... സ്കൂളിലെ ദീര്‍ഘ ദൂര ഓട്ടക്കാരന്‍ ....രാവിലെ കോഴി പ്പീടികയില്‍ കോഴികളെ അറുക്കുന്ന ജോലി ചെയ്തു ആഴ്ചയില്‍ എഴുന്നൂറ് രൂപ പോക്കറ്റ് മണി വാങ്ങുന്നവന്‍ ...
ഞാന്‍ ഖാദര്‍ ന്റെ പേപ്പര്‍ വാങ്ങി അഞ്ചു ചോദ്യങ്ങള്‍ക്കും കൂടി അഞ്ചു മാര്‍ക്ക് കൊടുത്തു ....അങ്ങനെ ഒമ്പതര പത്ത് ആക്കി പേപ്പര്‍ തിരിച്ച് കൊടുത്ത് .....
ഹോ ...ട്വന്റി ട്വന്റി യില്‍ വിക്കെറ്റ് വീഴ്ത്തിയ ശ്രീശാന്തിനെ പ്പോലെയായി ഖാദര്‍ ..പത്തു മാര്‍ക്കുള്ള പേപ്പര്‍ ഉയര്‍ത്തി കാണിച്ച് അവന്‍ ക്ലാസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു ..പിന്നെ വിജയ ശ്രീ ലാളിതനെ പ്പോലെ ലാസ്റ്റ് ബെഞ്ചില്‍ ലാസ്റ്റ ആമത് ആയി ഇരുന്നു .
അത് വരെ അനങ്ങാതിരുന്ന തേജസ്സ് മെല്ലെ എഴുനേറ്റ് അവന്റെ പേപ്പറും ആയി മേശയ്ക്കരികില്‍ വന്നു ...
ഞാന്‍ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ...കണ്ണില്‍ നനവ് പടര്‍ന്നിരിക്കുന്നു . ഒന്നും ചോദിച്ചില്ല ...
'' ടീച്ചറെ ...എന്റെ ഇരുപത്തിരണ്ടു മാര്‍ക്ക് ഇരുപത്തിനാല് ആക്കി തരുമോ ..?
ഇംഗ്ലീഷ് നു മാത്രേ എനിക്ക് ഡി പ്ലസ് ഇല്ലാതുള്ളൂ ....
തേജസ്സ് എന്റെയടുത്ത് വരാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു ....പരീക്ഷയ്ക്ക് മുമ്പുള്ള രണ്ടു ഈവിനിംഗ് ക്ലാസ് അറ്റന്‍ഡ് ചെയ്യാതെ അവന്‍ മുങ്ങിയത് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു ...
നിനക്ക് ഞാന്‍ മാര്‍ക്ക് തരില്ല ..
നിന്റെ അശ്രദ്ധ ആണ് മാര്‍ക്ക് കുറയാന്‍ കാരണം ..''
എന്നിലെ കണിശക്കാരി ഉണര്‍ന്നു ....
''അമ്മയ്ക്ക് സങ്കടാവും ''....അവന്‍ മെല്ലെ പറഞ്ഞു ...
ഓഹോ ..അതിപ്പോഴാണോ ഓര്‍ക്കുന്നെ ...?''
''അമ്മ വരട്ടെ ...എനിക്ക് പറയാനുണ്ട് ''...
അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല ...സമയം നാല് മണിയായി ദേശിയ ഗാനത്തിന്റെ മണി മുഴങ്ങി ....
അതും കഴിഞ്ഞു ലോങ്ങ് ബെല്‍ അടിച്ചതും തേജസ്സ് ബാഗും എടുത്ത് ഓടി ...ആരെയും നോക്കാതെ
. ... ... ...
സ്റ്റാഫ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ എന്നില്‍ വല്ലാത്തൊരു അസ്വസ്ഥത പടര്‍ന്നു കയറി ...ആ ക്ലാസിലെ എന്റെ pet boy ആണ് തേജസ്സ് ..ഒമ്പതാം ക്ലാസ്സിലെത്തിയിട്ടും അഞ്ചാം ക്ലാസുകാരന്റെ വളര്‍ച്ച മാത്രം ...എണ്ണ ക്കറപ്പുള്ള അവന്റെ മുഖത്ത് എപ്പോഴും ചിരിയാണ് . സ്പ്രിംഗ് പോലെ ചുരുണ്ടിരിക്കും അവന്റെ മുടി ...അതിലൂടെ വിരലുകള്‍ പായിച്ച് അവനെ
മറ്റു കുട്ടികള്‍ ശല്യപ്പെടുത്തിയാലും അവന്‍ ചിരിക്കുക മാത്രം ചെയ്യും .അവന്‍ ചിരിക്കുമ്പോള്‍ അവന്റെ വലിയ കണ്ണുകളിലും ചിരി പടരും ...
ഒരിക്കല്‍ അവന്റെ അമ്മ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു ..''എന്തിനാ തേജസിനെ പ്രായമാകും മുമ്പേ സ്കൂളില്‍ ചേര്‍ത്തത് ..?
പ്രായമൊക്കെ ഉണ്ട് ടീച്ചറെ ..വളര്‍ച്ച ഇല്ലാഞ്ഞിട്ടാണ് ..''
എപ്പൊഴും വേവലാതിയാണ് എന്നെ ചൊല്ലി ..
ടീച്ചര്‍ ഒന്ന് ശ്രദ്ധിക്കണേ ,,'
...അന്ന് അവര്‍ അങ്ങനെയൊക്കെ പറഞ്ഞിരുന്നു ..പക്ഷെ അതില്‍ വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല ..
എന്തോ ..ഞാന്‍ മാര്‍ക്ക് അധികം ചേര്‍ത്ത് കൊടുക്കാത്തത് അബദ്ധമായോ ..?അമ്മയ്ക്ക് സങ്കടാവും എന്നല്ലേ അവന്‍ പറഞ്ഞത് ..
എനിക്ക് ആകെപ്പാടെ നെഞ്ചിനുള്ളില്‍ ഒരു കനം അനുഭവപ്പെടാന്‍ തുടങ്ങി
എന്തിനാണ് സ്കൂള്‍ വിട്ട ഉടനെ തേജസ് വീട്ടിലേക്ക് ഓടിപ്പോകുന്നത് ..?ആരോടാ ചോദിക്കുക ..?
അപ്പോഴാണ് എന്റെ കൂട്ടുകാരി സുല്ഫിത്തിനെ ഓര്മ വന്നത് ...പഞ്ചായത്ത് ഓഫീസിലെ ക്ലെര്‍ക്ക് ..തേജസ്സ് ഒരിക്കല്‍ പറഞ്ഞിരുന്നു സുല്‍ഫിത്ത് അവന്റെ വീടിനടുത്താണ് താമസിക്കുന്നത് എന്ന് ..
മൊബൈലില്‍ അവളുടെ നമ്പര്‍ കിട്ടിയപ്പോ വലിയ സന്തോഷം തോന്നി ..
... ഞാന്‍ വീട്ടില്‍ തന്നെയുണ്ട് ടീച്ചറെ ...ഒരു ഓട്ടോ പിടിച്ചു ഇപ്പൊ വാ ..എന്തിനാ തേജസ്സ് ധൃതി പിടിച്ചു അവന്റെ വീട്ടിലെത്തുന്നത് എന്ന് അപ്പൊ കാണാം ..''
ഓ...അപ്പൊ എന്തോ ഒരു കാര്യം ഉണ്ട് ...
ഞാന്‍ ബാഗുമെടുത്ത് റോഡില്‍ എത്തി ..ആദ്യം കണ്ട ഓട്ടോയില്‍ സുല്ഫിയുടെ വീട്ടിലേക്കു യാത്രയായി ...
സുല്‍ഫി എന്നെ കാത്ത് വാതുക്കല്‍ തന്നെയുണ്ട് ...
എന്നെ ക്കണ്ടതും അവള്‍ പറഞ്ഞു ,...''വാ നമുക്ക് തേജസ്സ് ന്റെ വീട്ടില്‍ ഇപ്പൊ തന്നെ പോകാം ..അവന്‍ എന്താ ചെയ്യുന്നതെന്ന് ടീച്ചര്‍ ക്ക് കാണാം ..
...ഒരു ചെറിയ വീട് ....ഞങ്ങള്‍ ചെല്ലുമ്പോള്‍ ആരോ അപ്പൊ വീടിനു ചുറ്റും അടിച്ചു വാരി വൃത്തി ആക്കി ഇട്ടിരിക്കുന്നതായി തോന്നി ...സുല്‍ഫി ഒന്നും മിണ്ടിയില്ല ...കണ്ണ് കൊണ്ട് വീട്ടിനകത്തേക്ക് നോക്കാന്‍ ആംഗ്യം കാണിച്ചു .
ഞാന്‍ കുറച്ചു കൂടി അടുത്തേക്ക് ചെന്ന് വീടിനുള്ളിലേക്ക് നോക്കി ..തേജസ്സ് ബക്കറ്റ് ലെ വെള്ളത്തില്‍ തുണി മുക്കി വീട്ടിനകം തുടക്കുകയാണ് ...നിലം കഴിഞ്ഞപ്പോള്‍ വാതില്‍ പ്പടികളും ജനലുകളും ഇരിക്കാനുപയോഗിക്കുന്ന സിമന്റ് ഭിത്തിയും എല്ലാം വൃത്തിയായി തുടച്ചു .
എല്ലാം കഴിഞ്ഞപ്പോള്‍ ബക്കറ്റ് എടുത്തു പുറത്തേക്കു വന്നു ...
അപ്പോഴേ അവന്‍ ഞങ്ങളെ കണ്ടുള്ളൂ .....അവന്റെ മുഖത്തെ അമ്പരപ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു .
ടീച്ചറെ ... എന്ന് വിളിച്ചു തേജസ്സ് അടുത്തേക്ക് വന്നു ...ഉപചാര വാക്കുകള്‍ക്കു വേണ്ടി അവന്റെ മനസ്സ് പരതുകയാവും എന്നെനിക്കു തോന്നി ..
വാ ..ഞാനവന്റെ കൈ പിടിച്ചു ..വരാന്തയിലേക്ക് കയറി ..അവിടെയുള്ള കസേരകളില്‍ ഞങ്ങള്‍ ഇരുന്നു ....അപ്പോള്‍ മുറിയില്‍ നിന്നും അവന്റെ പ്രായമായ അമ്മമ്മ പുറത്തേക്കു വന്നു ....
അമ്മമ്മേ എന്റെ ടീച്ചറാണ് ...തേജസ്സ് പരിജയപ്പെടുത്തി ....
'' തേജസ്സ് എന്തിനാ സ്കൂള്‍ വിട്ട ഉടനെ വീട്ടിലേക്ക് വരുന്നത് ..? വൈകുന്നേരത്തെ ഒരു പരിപാടിക്കും അവന്‍ നില്‍ക്കുന്നില്ല ...അതറിയാനാ ടീച്ചര്‍ വന്നത് ..സുല്‍ഫി പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു ...
ഓ ...അതോ ...ഓനു ബേജാര്‍ ആണ് ടീച്ചറെ ...ഓന്റെ അമ്മക്ക് അല്ലര്‍ജീന്റെ സൂക്കേട് ഉണ്ട് ...അമ്മ മരിച്ചു പോകുവോ എന്ന് പേടിച്ചിട്ട എന്റെ കുഞ്ഞി ഓരോ ദിവസൂം കയ്ച്ച് കൂട്ട്ന്നത് ....മരക്കമ്പനീലാന്നു ഓള്‍ക്ക് പണി ...
ഇതിനിടയില്‍ തേജസ്സ് അടുക്കളയിലേക്ക് കയറി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു .
പോകുന്ന കൊച്ചു മോനെ ശ്രദ്ധിച്ച് അമ്മമ്മ തുടര്‍ന്നു....
ഓന്റെ അച്ഛന്‍ രണ്ടു കൊല്ലം മുമ്പേ മരിച്ചു ...മരക്കമ്പനീ പണിയെടുത്തിട്ട് ചൊമച്ച് ചൊമ ച്ച് ......
അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ആ വൃദ്ധ മനസ്സ് വിങ്ങുന്നത് ഞാന്‍ അറിഞ്ഞു ...ദൂരേക്ക് കണ്ണുകള്‍ പായിച്ച് ആരോടെന്നില്ലാതെ അവര്‍ വേദനകള്‍
വിഴുങ്ങുന്നതും മുണ്ടിന്റെ കോന്തല വലിച്ചു കണ്ണ് തുടക്കുന്നതും ....എന്റെ തൊണ്ടയില്‍ എന്തോ വന്നു കുടുങ്ങുന്ന കാഴ്ചയായി ...
ബാക്കി കഥ സുല്ഫിയാണ് പറഞ്ഞത് ....
അലര്‍ജി ഉള്ള അമ്മയ്ക്ക് മരക്കമ്പനി യിലെ ജോലി വല്ലാതെ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് തേജസിന് നന്നായറിയാം ....അമ്മയും ചുമച്ച് ചുമച്ച് പെട്ടെന്ന്‍ ഒരു ദിവസം മരിച്ചാലോ എന്ന് ആ കുട്ടി വല്ലാതെ ഭയപ്പെടുന്നു ...
അതുകൊണ്ട് ജോലി കഴിഞ്ഞെത്തുന്ന അമ്മയ്ക്ക് വീട്ടില്‍ ആവുന്നത്ര ആശ്വാസം പകരുക ....അമ്മയ്ക്ക് ശ്വാസതടസം വരാതിരിക്കാന്‍ വീട് ഇപ്പോഴും അടിച്ചുവാരി ..തുടച്ച് വെക്കുന്നത് അതിനാണ് ..അമ്മ പണി കഴിഞ്ഞെത്തുമ്പോഴേക്കും ഏതാണ്ട് എല്ലാ അടുക്കള പണിയും അവന്‍ ചെയ്തു തീര്‍ക്കും ......അമ്മ ക്ഷീണിച്ച് വരുന്നത് വൃത്തിയും വെടിപ്പുമുള്ള ..ജോലി ഭാരം ഇല്ലാത്ത വീട്ടിലെക്കായിരിക്കണം .....
ആറുമണിക്ക് അമ്മ എത്തുമ്പോള്‍ കുളിക്കാന്‍ ചൂട് വെള്ളവും ആവി പറക്കുന്ന ചായയുമായി അവനും അമ്മമ്മയും കാത്തിരിക്കുന്നുണ്ടാവും ...
ഇതിനാണ് ടീച്ചറെ അവന്‍ നാലുമണിക്ക് സ്കൂള്‍ വിട്ട ഉടനെ നെട്ടോട്ടം ഓടുന്നത് ...നാല് മണി മുതല്‍ അമ്മ തിരിച്ചെത്തുന്നത് വരെയുള്ള സമയം അവന്റെ അമ്മയ്ക്ക് വേണ്ടി നീക്കി വെച്ചതാണ് ...ഈ ലോകത്ത് മറ്റൊന്നിനു വേണ്ടിയും അവന്‍ ആ സമയം മാറ്റിവെക്കില്ല ...
ഒന്നും മിണ്ടാന്‍ കഴിയാതെ സ്തബ്ധയായി ഞാനിരുന്നു ...തേജസ്സ് രണ്ടു ഗ്ലാസുകളില്‍ ചായയുമായി വന്നു ...ചായ ഗ്ലാസ് കയ്യിലെടുക്കുമ്പോള്‍ അവനെ നോക്കാന്‍ എനിക്ക് ശക്തി ഉണ്ടായില്ല ...
ചായ കുടിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു ...അവന്റെ അമ്മമ്മയോട് യാത്ര പറഞ്ഞു ...എന്റെ മുന്നില്‍ അടുത്ത് നിന്ന തേജസ്സ് ന്റെ ചുമലില്‍ കൈ വെച്ച് അവനെ ചേര്‍ത്ത് നിര്‍ത്തി ...പിന്നെ ഒന്നും മിണ്ടാതെ ഞാന്‍ റോഡിലേക്ക് നടന്നു ...
തിരിച്ച് വരുമ്പോള്‍ എന്റെ മനസ്സിലെ ഏതോ വലിയ വിഗ്രഹം പൊട്ടി ചിതറി ഒന്നുമല്ലാതാവുന്നത് ഞാന്‍ അറിഞ്ഞു ...
ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ നടന്നു ...മനസ്സില്‍ കടലുകള്‍ വരളുകയും ആകാശം പിളരുകയും ചെയ്തു ...ഒരു വലിയ മൈതാനം എന്റെ ഉള്ളില്‍ ഉടലെടുത്തു ..അവിടമെല്ലാം പൊടി പടലങ്ങള്‍ പറന്നു നടക്കുന്നു ...പക്ഷെ അതിന്റെ നടുവിലൂടെ ഒട്ടും പൊടി യില്ലാത്ത ഒരു വഴി ....അതിലൂടെ എന്നെക്കാള്‍ ഒരു പാട് ഉയരം വെച്ച തേജസ്സ് അവന്റെ അമ്മയെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നടന്നു പോകുന്നു ...ആരെയും നോക്കാതെ ....
ചിന്തകളില്‍ നിന്നുണര്‍ന്നപ്പോള്‍ നടന്നു ഞാന്‍ സ്കൂള്‍ മുറ്റത്തെത്തി യിരുന്നു .
സ്റ്റാഫ് റൂം പൂട്ടിയിരുന്നില്ല ...ഒരു യന്ത്രം പോലെ ഞാന്‍ എന്റെ ചെയറില്‍ വന്നിരുന്നു ..മേശ തുറന്നു മാര്‍ക്ക് ലിസ്റ്റ് പുറത്തെടുത്തു ...തേജസ്സ് ന്റെ മാര്‍ക്ക് തിരുത്തി ഗ്രേഡ് മാറ്റിയെഴുതി ....
വീട്ടിലേക്ക് നടക്കുമ്പോള്‍ ആരോ ഉള്ളില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു ..ന്റെ അമ്മക്ക് സങ്കടാവും .....
............................................................................................................................................
.

നൊമ്പരമുണർത്തുന്ന കഥ.
ReplyDeleteനന്നായി.
അഭിനന്ദനങ്ങൾ!
നന്ദി ജയന് ..
DeleteThis comment has been removed by a blog administrator.
ReplyDeleteithengine ithil comment idan pattunnillallo
ReplyDeletehello ente comments kittunnundooooooooo
ReplyDeleteyes ranjith
Deleteഹൊ മനസ്സിൽ തട്ടി,
ReplyDeleteആശംസകൾ
നന്ദി ..ഷാജു ..
Delete