നേത്രാവതിയില്‍ ഒരു ദിവസം
..........................................................................................
നേത്രാവതിയിലെ third A C കോച്ചില്‍ ഇന്ത്യന്‍ റെയില്‍വേ എനിക്കായി റിസര്‍വ് ചെയ്ത സീറ്റില്‍ കാലത്ത് ഏഴു മണിക്ക് കയറി ഇരുന്നപ്പോള്‍ ഒരു ഗുഹയില്‍ പെട്ടത് പോലെ ആയി ഞാന്‍ . മുഷിഞ്ഞ കരിം പച്ച കര്‍ട്ടനുകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും അഞ്ചു പേര്‍ കിടന്നുറങ്ങുന്നു ....
രാവിലെ ഞാന്‍ കൊണ്ടുവന്ന ഫ്രെഷ്നെസ് മൊത്തം ഈ ശീതീകരിച്ച വിഴുപ്പുകളില്‍ അകാല മരണത്തിനു വിധേയ മാകുമല്ലോ എന്നോര്‍ത്ത് എനിക്കല്‍പ്പം വിഷമം തോന്നി .....
പിന്നെ മെല്ലെ അന്നത്തെ പത്രത്തിലെ മുന്‍പേജിലെ വാര്‍ത്തകളിലൂടെ
താല്‍പ്പര്യമില്ലാതെ ഞാനൊരു moon walk നടത്തി .....അപ്പോഴാണ് നേരെ എതിര്‍വശത്തെ ബെര്തിലെ തടിയന്‍ എഴുനേല്‍ക്കാതെ മുഖം തിരിച്ച് എന്നോട് .....എവിടെയെത്തി ...?.....എന്ന് ചോദിച്ചത് . ......കണ്ണൂര്‍ വിട്ടു ....എന്ന് മറുപടി കൊടുത്തു....അല്‍പ്പം കഴിഞ്ഞപ്പോള്‍ തടിയന്‍ എഴുന്നേറ്റു ....മുഖം കഴുകി തിരിച്ചു വന്നു . ....ഞാന്‍ അപ്പോഴേക്കും പാരായണം മതിയാക്കി പത്രം അവിടെ വെച്ചിരുന്നു . .....എടുക്കട്ടെ ..എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു
പത്രമെടുത്ത് ഒന്ന് കണ്ണോടിച്ചു ..അയാള്‍ക്കും വാര്‍ത്തകളില്‍ വലിയ താല്‍പ്പര്യം കണ്ടില്ല . ....അപ്പോഴേക്കും ബാക്കി നാല് പേരും എഴുനേറ്റു റെഡിയായി ആ തടിയന്റെ ചുറ്റും വന്നിരുന്നു ....പിന്നെ സുഹൃത്തുക്കള്‍ക്ക് മാത്രം സാധ്യമായ എങ്ങും തൊടാതെയുള്ള കത്തി വെക്കല്‍ തുടങ്ങി ....കൂടെ ഇടി മുഴങ്ങും പോലെ ചിരിയും ....
പെട്ടെന്ന് ആ തടിയന്‍ എന്നോട് ചോദിച്ചു ...madam ..ഞങ്ങളുടെ ശബ്ദം ബുദ്ധിമുട്ടാവുന്നില്ലല്ലോ ?....ഇല്ല ...ഞാന്‍ മറുപടി കൊടുത്തു. ...സത്യത്തില്‍ അവര്‍ ആരാണെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു ഞാന്‍ . ..അധികം കഴിയും മുമ്പേ ..അവര്‍ അഞ്ചു പേരും duty കഴിഞ്ഞു വരുന്ന TTR മാരാണെന്ന് എനിക്ക് മനസ്സിലായി .
പിന്നെ അവര്‍ക്കായി ചായ വന്നപ്പോഴും സ്പെഷ്യല്‍ ഉപ്പുമാവ് വന്നപ്പോഴും കഴിക്കുന്നോ ..? എന്നെന്നോട് ചോദിച്ചു ..വേണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ..തടിയന്‍ വീണ്ടും പറഞ്ഞു ....റെയില്‍വേ യുടെ മസാല ചായ വാങ്ങി പേടിക്കാതെ കുടിക്കാം ...ഞാന്‍ ചുക്ക് ഇട്ടു ഉണ്ടാക്കിയ ചൂടുള്ള മസാല ചായ മെല്ലെ കുടിച്ചു കൊണ്ടിരുന്നു . എനിക്ക് ഇരുപ്പു മടുത്തു തുടങ്ങി . എവിടെയെങ്കിലും ഒന്ന് കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
കാലു നീട്ടി വെച്ച് ഞാന്‍ ചാരി ഇരുന്നു ....പതുക്കെ ഉറങ്ങാന്‍ തുടങ്ങി ....
തടിയന്റെ വിളി കേട്ടാണ് ഉണര്‍ന്നത് ...അയാള്‍ സൈഡ് ബെര്‍ത്തിലെ ചങ്ങാതിയെ എഴുന്നേല്‍പ്പിച്ചു എനിക്ക് ഉറങ്ങാന്‍ സൌകര്യം ചെയ്തു തന്നു .
... പിന്നെ ഉണര്‍ന്നപ്പോള്‍ വണ്ടി ഷോര്‍ണൂര്‍ എത്തിയിരുന്നു . ഏറണാകുളത്ത് എത്താറായപ്പോള്‍ തടിയന്‍ എന്നോട് വീണ്ടും ചോദിച്ചു ....
യാത്ര കുഴപ്പമായില്ലല്ലോ ...?ഞങ്ങള്‍ TTR മാര്‍ അത്ര കുഴപ്പക്കാരല്ല ....
അത് വരെ ഞാന്‍ അണിഞ്ഞ ഗൌരവത്തിന്റെ മുഖം മൂടി ചിരിയോടെ ഞാന്‍ എടുത്തു മാറ്റി ....നിങ്ങള്‍ കുഴപ്പക്കാര്‍ അല്ലെങ്കില്‍ ഞാനും കുഴപ്പക്കാരിയല്ല ....
പിന്നെ അവിടെ കേട്ടത് ഭയങ്കര ചിരി ആയിരുന്നു ....എനിക്ക് നല്ല സന്തോഷം തോന്നി ...നമ്മളെന്തിനാ ചുമ്മാ കുഴപ്പക്കാരാവുന്നത് ....???....
.......................................................................................................................................

thank u prakash.
ReplyDelete