Wednesday, 1 April 2015

നീര്‍പ്പോളകള്‍ ..


നീര്‍പ്പോളകള്‍


ഒഴുകാനാവാതെ
മതില്‍ കെട്ടിനുള്ളില്‍ പെയ്ത മഴ പോലെ നീ
കഥയായ് , കവിതയായ് , വാങ്മയ ചിത്രമായ്‌
നിന്നില്‍ പെരുകിയ അക്ഷരക്കൂട്ടുകള്‍
ശൂന്യതയില്‍ ഉടയുന്ന നീര്‍പ്പോളകള്‍ .

നിന്‍റെ കണ്ണുകള്‍ 
തിളങ്ങാന്‍ മറന്നു പോവുന്ന നക്ഷത്രങ്ങള്‍
,
ചുണ്ടുകള്‍ക്കിടയില്‍
പറയാനാവാതെ , പിരിയാനാവാതെ
പിടഞ്ഞു വീഴുന്ന വാക്കുകള്‍

പകര്‍ന്നു കൊടുക്കാനാവാത്ത ഇഷ്ട്ടങ്ങളാല്‍
വീര്‍പ്പു മുട്ടിയ ഭാവങ്ങള്‍..
വാക്കുകള്‍ക്കന്യമായ്
നിന്നില്‍ ജനിച്ചു ,നിന്നില്‍ തന്നെ മരിക്കുന്നു ,

എന്നിട്ടും നിന്‍റെ നോട്ടങ്ങളില്‍
ചോദ്യങ്ങള്‍ അനാര്‍ഭാടമായ
ഒരു നൂറ് ഉത്തരങ്ങള്‍
സൂക്ഷിച്ചു വെച്ചതെന്തിനു നീ ?..
........................................................

No comments:

Post a Comment