മാറോടു ചേര്‍ക്കുക ...
ഒഴുകുക കടലുകളെ ,അണയുകീ വിശുദ്ധ നരകങ്ങളില്‍
മാറോടടുക്കി ഈ മുത്തുകളെ ഏറ്റു വാങ്ങുക
നിന്‍റെ ഉപ്പു കണ്ണുനീര്‍ തിരകളില്‍
കഴുകുക നെഞ്ചു പിളര്‍ക്കുമീ
ചോരപുരണ്ട രോദനങ്ങളെ...
കൊന്നപ്പൂവുകള്‍ അല്ല ,പൂത്തിരികളും അല്ലിത് ,
ഗാസയിലെ തെരുവുകളില്‍
കുരുന്നുകളെ നക്കിയെടുക്കുന്ന
പ്രതികാരത്തിന്‍റെ കാലന്‍ തീക്കയ്യുകള്‍
വാക്കുകള്‍ കൊണ്ട് ഞാനെത്ര കോട്ടകള്‍ പണിഞ്ഞാലും
മറയ്ക്കാനാകില്ലല്ലോ കുഞ്ഞേ
നിന്‍റെ മിഴികളെ ..അതിലെ
കൊഴിയുന്ന നക്ഷത്രങ്ങളെ ...

പിച്ചവെക്കേണ്ട കുഞ്ഞിക്കാലുകള്‍
കൊഞ്ചി ക്കുഴയേണ്ട നാവുകള്‍
പൂത്തിരി കത്തേണ്ട കണ്ണുകള്‍
ആകാക്ഷകള്‍ പൂത്തുലയേണ്ട ഭാവങ്ങള്‍ ...എല്ലാം
എല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍
ചിതറി വീഴുന്നു .
ആര്‍ത്തി മൂത്ത പ്രതികാര വേധങ്ങള്‍ക്ക് ..അറിയുമോ ?
ഉടലുകള്‍ ചിന്നഭിന്നമായ
കുഞ്ഞു നെറ്റിയില്‍
വളരവേ പതിഞ്ഞ മുത്തങ്ങള്‍ എത്രയെന്ന്...?
അതിന്‍റെ ആര്‍ദ്രത എന്തെന്ന് ?
പിറക്കുന്ന കുരുന്നിന്റെ നക്ഷത്രക്കണ്ണുകളില്‍
തിളങ്ങുന്ന നിഷ്ക്കളങ്കതയില്‍
നെയ്തെടുക്കുന്ന സ്വപ്‌നങ്ങള്‍,
പ്രതീക്ഷകള്‍
എത്രയെന്ന്..?
ഒഴുകുക കടലുകളെ ,അണയുകീ വിശുദ്ധ നരകങ്ങളില്‍
മാറോടടുക്കി യീ മുത്തുകളെ ഏറ്റുവാങ്ങുക !

...................................................
No comments:
Post a Comment