Saturday, 8 March 2014

അപ്പൂപ്പന്‍ താടി

ഞാന്‍
കരള്‍ അലിയിപ്പിക്കുന്ന ഒരു കഥ ആവുന്നില്ല
തലച്ചോറില്‍ അഗ്നി പടര്‍ത്തുന്ന
കവിതയും ആവുന്നില്ല .

എന്നിട്ടും 
മാലോകരെല്ലാം എന്‍റെ ഭാരമില്ലായ്മയെ
സുതാര്യതയെ
സ്വത്വത്തെ
വാഴ്ത്തി വാഴ്ത്തി
എന്നെയൊരപ്പൂപ്പനാക്കി
കാരണം ...എനിക്കൊരു സ്വത്വം സ്വന്തമായുണ്ട്
ആര്‍ക്കും വിഴുങ്ങാന്‍ പറ്റാത്ത
തിളങ്ങുന്ന പടരുന്ന പറക്കുന്ന സ്വത്വം .

No comments:

Post a Comment