തെരുവില്‍ കത്തുന്ന കവിത
..............................................
എഴുതി പൂര്‍ത്തിയാക്കപ്പെട്ട ഒരു കവിത
താളുകളില്‍ നിന്നും
തെരുവിലേക്ക് ഇറങ്ങി നടന്നു .
കണ്ണുകളില്‍ ക്രോധം അഗ്നിജ്ജ്വാലകള്‍ പടര്‍ത്തി
ചലനങ്ങളില്‍ തീരുമാനങ്ങള്‍ ത്രസിച്ചു .
വരികള്‍ക്കൊടുവില്‍ കവി ശ്രദ്ധയോടെ നിക്ഷേപിച്ച
പൂര്‍ണ്ണ വിരാമത്തെ നോക്കുകുത്തിയാക്കി
തെരുവില്‍ അത് പൊട്ടിക്കരഞ്ഞു
ചിലപ്പോള്‍ ഉറക്കെ പലതും വിളിച്ചു പറഞ്ഞു
മറ്റു ചിലപ്പോള്‍ ആര്‍ത്തലച്ച് അട്ടഹസിച്ചു .
വാക്കുകളില്‍ അസത്യങ്ങളുടെ രസക്കൂട്ടുകള്‍
കവി ഒളിച്ചു വെച്ചുവെന്ന്
ചുറ്റും കൂടിയ ആകാംക്ഷകളിലേക്ക്
ക്രുദ്ധയായ കവിത അമ്പുകള്‍ എയ്തു .
അസ്വസ്ഥതയുടെ ചുവപ്പന്‍ ഉറുമ്പുകള്‍ കൂട് പൊട്ടിച്ച്
കവിമനസ്സില്‍ തലങ്ങും വിലങ്ങും ഓടി
എഴുത്തിനപ്പുറത്തേക്ക് കരയുന്നു കവിത
എഴുതാത്ത വരികള്‍ പറയുന്നു കവിത .
കവി പഴയ എഴുത്തോലകള്‍ പരതി
മുന്‍ കവിതകള്‍ ഓലകളില്‍ ഭദ്രം
ആശ്വാസത്തിന്‍റെ ഒരുത്തരാധുനിക കവിത
പൂമുഖപ്പടിയില്‍ എഴുതിത്തൂക്കി
ഉള്ളില്‍ ഉറുമ്പുകള്‍ അപ്പോഴും ഓട്ടം നിര്‍ത്തിയില്ല .
കോളാമ്പിയെ ചുവപ്പിക്കാന്‍ ഒന്ന് മുറുക്കി
ഉച്ച മയക്കത്തില്‍ സ്വപ്നം ഒരു കടലായി
കവി ഒരു തിമിംഗലമായ്
മന്ത്രവാദി മീനുകള്‍ ആഭിചാര തന്ത്രങ്ങളുടെ ചങ്ങലകള്‍
കുരുക്കിയിട്ടു .
പരല്‍മീന്‍ കവിതയെ വിഴുങ്ങാന്‍
അപ്പോഴും ആ കവിത ഉറക്കെ ഉറക്കെ കരയുകയും
ചിലപ്പോള്‍ അട്ടഹസിക്കുകയും ചെയ്തു .. —
..............................................
എഴുതി പൂര്‍ത്തിയാക്കപ്പെട്ട ഒരു കവിത
താളുകളില്‍ നിന്നും
തെരുവിലേക്ക് ഇറങ്ങി നടന്നു .
കണ്ണുകളില്‍ ക്രോധം അഗ്നിജ്ജ്വാലകള്‍ പടര്‍ത്തി
ചലനങ്ങളില്‍ തീരുമാനങ്ങള്‍ ത്രസിച്ചു .
വരികള്‍ക്കൊടുവില്‍ കവി ശ്രദ്ധയോടെ നിക്ഷേപിച്ച
പൂര്‍ണ്ണ വിരാമത്തെ നോക്കുകുത്തിയാക്കി
തെരുവില്‍ അത് പൊട്ടിക്കരഞ്ഞു
ചിലപ്പോള്‍ ഉറക്കെ പലതും വിളിച്ചു പറഞ്ഞു
മറ്റു ചിലപ്പോള്‍ ആര്‍ത്തലച്ച് അട്ടഹസിച്ചു .
വാക്കുകളില്‍ അസത്യങ്ങളുടെ രസക്കൂട്ടുകള്‍
കവി ഒളിച്ചു വെച്ചുവെന്ന്
ചുറ്റും കൂടിയ ആകാംക്ഷകളിലേക്ക്
ക്രുദ്ധയായ കവിത അമ്പുകള്‍ എയ്തു .
അസ്വസ്ഥതയുടെ ചുവപ്പന്‍ ഉറുമ്പുകള്‍ കൂട് പൊട്ടിച്ച്
കവിമനസ്സില്‍ തലങ്ങും വിലങ്ങും ഓടി
എഴുത്തിനപ്പുറത്തേക്ക് കരയുന്നു കവിത
എഴുതാത്ത വരികള്‍ പറയുന്നു കവിത .
കവി പഴയ എഴുത്തോലകള്‍ പരതി
മുന്‍ കവിതകള്‍ ഓലകളില്‍ ഭദ്രം
ആശ്വാസത്തിന്‍റെ ഒരുത്തരാധുനിക കവിത
പൂമുഖപ്പടിയില്‍ എഴുതിത്തൂക്കി
ഉള്ളില്‍ ഉറുമ്പുകള്‍ അപ്പോഴും ഓട്ടം നിര്‍ത്തിയില്ല .
കോളാമ്പിയെ ചുവപ്പിക്കാന്‍ ഒന്ന് മുറുക്കി
ഉച്ച മയക്കത്തില്‍ സ്വപ്നം ഒരു കടലായി
കവി ഒരു തിമിംഗലമായ്
മന്ത്രവാദി മീനുകള്‍ ആഭിചാര തന്ത്രങ്ങളുടെ ചങ്ങലകള്‍
കുരുക്കിയിട്ടു .
പരല്‍മീന്‍ കവിതയെ വിഴുങ്ങാന്‍
അപ്പോഴും ആ കവിത ഉറക്കെ ഉറക്കെ കരയുകയും
ചിലപ്പോള്‍ അട്ടഹസിക്കുകയും ചെയ്തു .. —
എഴുതി പൂര്‍ത്തിയാക്കിയ കവിതകള്‍ ഒരു പന്തമായി സമൂഹത്തിനു മുന്നില്‍ നടക്കട്ടെ
ReplyDeleteനന്ദി തുളസി
ReplyDelete