ധ്വനി
ഒതുക്കി വെക്കപ്പെട്ട ശബ്ദങ്ങള്‍ ആണ്
പ്രപഞ്ചത്തിന്റെ മഹാ മൌനങ്ങള്‍ ..
കൂട്ടില്‍ കുറുകുന്ന പ്രാവ്
ചിറകു വിരിക്കുന്നതും
പറന്നടുക്കുന്നതും
ആകാശത്തിന്റെ കാത്തിരിപ്പാണ് .
സൂര്യനെ അളക്കാന്‍
ഭൂമി എപ്പൊഴും
അളവുപാത്രങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കുന്നു .
ഈ ചാരു ബെഞ്ച്
ഭൂമിയുടെ മൃദു നിശ്വാസങ്ങള്‍
ആകാശത്തിനു ചൊല്ലിക്കൊടുക്കുന്നു ..
അവിടെയാണ് ഞാനെന്റെ കണ്ണും കാതും വെച്ചിരിക്കുന്നത്
ആ മന്ത്രം കേള്‍ക്കാന്‍ .....ആ കാഴ്ചകള്‍ കാണാന്‍ .
................................................................................
മനോഹരം ചേച്ചി..:)
ReplyDelete