എന്റെ ഗുരു
..................................................
ഗുരുവാണെനിക്കെന്നു മീ വഴി ..
ആദ്യത്തെ അറിവുകള്‍ എന്നില്‍ ചൊരിഞ്ഞവള്‍..
എന്റെ മൌനങ്ങളെ വാക്കുകള്‍ ആക്കിയോള്‍ ..
എന്റെ നിനവുകള്‍ക്കൊപ്പം നടന്നവള്‍
എന്റെ കനവുകളില്‍ നിറക്കൂട്ടൊരുക്കിയോള്‍ .
പറയാതെയോതിയ ഒരു നൂറു കഥകളില്‍
പാതിയും പിന്നെയാ പാതിയുടെ പാതിയും
കേട്ടതീ വഴിയിലെ അരുമയാം സാക്ഷികള്‍ .
മഞ്ഞിന്‍ നേര്‍ത്ത വസ്ത്രത്തില്‍ കുളിരുമ്പോഴും
ഉച്ച വെയിലിലെ ഉഷ്ണത്തില്‍ വേവുമ്പോഴും
പോക്കുവെയിലിന്‍ ആര്‍ദ്രതയില്‍ നനയുമ്പോഴും
സന്ധ്യ സിന്ധൂര രേണുക്കള്‍ അണിയുമ്പോഴും
നീ എന്നോട് ചൊന്നത് സ്നേഹമല്ലേ
എന്നില്‍ ചോരിഞ്ഞത് വിദ്യയല്ലേ ....
സൂക്ഷ്മവും സ്ഥൂലവും
ദൂരവും വേഗവും
ഞാന്‍ തന്നെ നീയെന്ന ഗൂഡമാം സത്യവും
പറയാതെ നീയെന്നോടോതിയില്ലേ .....!!
.............................................................................................................
No comments:
Post a Comment